Friday, December 12, 2008

നശ്വരമീ പ്രണയം

കണ്ണുകള്‍ കണ്ട്മുട്ടുമ്പോള്‍ ഏഴഴകുള്ള
പൂമൊട്ടായിവിരിയുന്നു പ്രണയം
മനസ്സുകള്‍ ചേര്‍ന്നപ്പൊള്‍ വിടരനന
പൂവായി നിന്നു പ്രണയം
ഒടുവില്‍ നീചമാം കാലചക്രത്തില്‍
‍ഇതളറ്റു വീഴുന്നതും പ്രണയം

Friday, December 5, 2008

എന്തലാം സഹിച്ചു.......

വിടര്‍ന്നു വന്നപ്പൊല്‍ ആദ്യം വീണ
മഞ്ഞ് തുള്ളി കന്ടു നീ സന്തോഷിച്ചൊ
പിന്നീടു വീന്ടും വീന്ടും തുള്ളികള്‍വീണപ്പോള്‍
അതിന്റെ ഭാരം നീ എങ്ങനെ സഹിച്ചു

ദേഹത്തു വീണ മഞ്ഞുത്തുള്ളിയില്‍
സൂര്യന്‍ ഒളിഞ്ഞുനോക്കാന്‍ തുടങ്ങിയപ്പൊള്‍
‍നിന്നെ സ്നേഹിക്കുന്നു എന്നു കരുതിയോ
അതു മുതലെടുത്തു എരിതീ എറിഞ്ഞപ്പോള്‍
കരിയതെ എങ്ങനെ നീ പിടിച്ചു നിന്നു

നിന്നെ ഒന്നു തൊടാന്‍ പൊലും യൊഗ്യതയില്ലാത്ത
ഭാവത്തില്‍ നിനക്കു ചുറ്റും വട്ടമിട്ട് പറന്നു
ഒടുവില്‍ നിന്റെ മധുവെല്ലാം നുകര്‍ന്നു ഒരു
യത്ര പൊലുംപറയാതെ പറന്നുപോയ ആ
ചിത്രശലഭത്തെ നീ ഇനിയും പ്രതീക്ഷിക്കുന്നുന്ടൊ

നിന്നെ ഇക്കിളികൂട്ടി കളിപ്പിക്കാന്‍ വന്ന
ഇളം കാറ്റിനെ നീ മതിമറന്നു സ്നേഹിച്ചപ്പോള്‍ ‍കൊടും
കാറ്റായി നിന്റെ ഇതളുകളെ ഒരോ ദിശകളിലേക്കും
വലിച്ചെറിഞ്ഞു നിന്നെ നോക്കി അട്ടഹസിച്ചപ്പൊളെങ്കിലും
നിനക്കൊന്നു നൊന്തു ശപിക്കാമായിരുന്നു

നിന്നക്കു നോവുമൊ എന്നു ചിന്തിച്ചു
മാറി നിന്നു നോക്കി പിന്നീടു അരികില്‍
വന്നൊന്നുതലോടി കവിളില്‍ ഉമ്മ
വച്ചപ്പൊള്‍ നിന്റെ സുഗന്ധത്തില്‍ അലിഞ്ഞു
സ്വന്തമാക്കാന്‍ നിന്നെ ജീവനോടെ പറിച്ചെടുത്ത
ഇളം പയതലിനെപോലും പ്രാണന്‍ വെടിയുന്ന വേദനയില്‍
എന്തിനു നീ നൊക്കി പുന്ചിരി തൂകി

Wednesday, September 17, 2008

എങ്ങനെ ആശ്വസിച്ചു.............

പത്തു മാസം എന്നെ ചുമന്നപ്പോള്‍
അസ്വസ്ഥകള്‍ അസഹനീയമായപ്പോള്‍
എന്തു നിനച്ചാണു മനസ്സിനു
ധൈര്യ0 പകര്‍ന്നത്

ഭൂമിയിലെ വായു നേരിട്ട് ശ്വസിക്കാനുളള
അവസരം എനിക്കു കിട്ടാന്‍ പ്രാണന്‍
വെടിയുന്ന വേദന സഹിച്ചപ്പോഴും_
മനസ്സിനെ എന്തു പറഞു അടക്കി

ജീവിതത്തിന്റെ വഴിയില്‍ ഞാന്‍ പിച്ചവച്ചപ്പൊള്‍
സ്വയം മറന്നു ഒരു കൈ തന്നു സഹയിച്ചു
എന്നും എന്റെ കൂടെ വന്നപ്പോഴും_
ആ മനസ്സു നിറയെ എന്തായിരുന്നു....

മഴയില്‍ ഞാന്‍...

മഴയെ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല
മഴത്തുള്ളികളെ പക്ഷെ ഒരുപാടിഷ്ട്ടപെട്ടു
അതില്‍ സ്പര്‍ശിക്കാന്‍ മാത്രമേ
എനിക്കു യോഗ്യതയുള്ളൂ എന്നു കരുതി

പക്ഷെ എനിക്ക് ഒരു മഴ തന്നെ
സമ്മാനമായി കിട്ടി ഒരു വലിയ മഴ
ആ മഴയിലാണു ഞാന്‍ ഇപ്പോള്‍
എന്തു സുഖമാണെന്നൊ ആ മഴയില്‍
നനഞ്ഞു കുതിര്‍ന്നു........

Sunday, September 7, 2008

പ്രണയം

ഭൂമിയെ കൊഞ്ചിക്കാന്‍ കിളികളെ ഉണര്‍ത്തുന്ന
സൂര്യകിരണ്‍ങ്ങളെയൊ..........
ഭൂമിയെ പച്ചക്കുപ്പായമണിയിക്കുന്ന
മഴത്തുള്ളികളെയൊ......
അതൊ പാല്‍നിലാവു ചൊരിയ്യുന്ന
ചന്ദ്ര കിരണ്‍ങ്ങളെയൊ.....
ഭൂമി പ്രണയിക്കുക

പാവം മഴ..............

അസഹനീയമായ ചൂട്
ഒന്നു മഴ പെയ്തെങ്കില്‍
എലാവരും പ്രാര്‍ത്ഥിച്ചു


ദേ വന്നു! ഒരു മഴ...
തുള്ളികള്‍ ചേര്‍ത്തുവച്ചൊരു
പെരുമഴ...................


ഹൊ!എന്തൊരു മഴ
മനുഷ്യനെ കഷ്ടപെടുത്താന്‍
നാശത്തിനു നിര്‍ത്താറായില്ലേ
കുത്തുവാക്കുകള്‍ തുടങ്ങുകയായി
ശാപങ്ങള്‍ ഏറ്റുവാങ്ങി തിരുച്ചുപോയി

പിന്നെയും ഒന്നു വിളിച്ചാല്‍
എല്ലാം മറന്നു എല്ലവരൊടും
പൊറുത്ത് വീണ്ടും വരും
അടുത്ത വര്‍ഷം
പാവം എന്റെ മഴ

Sunday, August 31, 2008

welcome

This blog contains scribblings where my imaginations and realities meet