Tuesday, April 5, 2016

നാലുമണിപൂ

പ്രവചിക്കാന്‍ പോലും കഴിയാത്ത ഭംഗിയുമായി
സായന്തനത്തിന്റെ ശൊണിമയേറ്റു നീ വിടര്‍ന്നു

എല്ലവരെയും നോക്കി നിന്‍ അഴകാര്‍ന്ന
അധരങള്‍ പുന്ചിരി തൂകി

സൌദ്യരത്തെ നൊക്കി എല്ലാവരും
തിരിച്ചും പുഞ്ചിരിച്ചു , ആരാധിച്ചു

സൂര്യന്‍ പകലിനോടു വിട പറയുംബൊഴേക്കും
നീ ലോകത്ത് നിന്നും എന്നത്തേക്കുമായി....

ആര്‍ക്കും ബാധ്യതയാവാതെ, നിന്നെ താങി
നിര്‍ത്തുന്ന ഞെട്ടിനു പൊലും ബാധ്യതയാവാത്ത
കുഞ്ഞു സൌദ്യര്യമാര്‍ന്ന ജീവിതത്തെ
ഞാന്‍ വെറുതെ മോഹിച്ചുപോകുന്നു.
എന്റെ പ്രതീക്ഷകൾ
മുപ്പതു വര്ഷം എന്റെ ജീവിതം മുന്നോട്ടു നയിച്ചത് നല്ല പ്രതീക്ഷകളാണ് . എന്റെ പ്രതീക്ഷകള്ക്കും   ആഗ്രഹങ്ങൾക്കും വിലങ്ങിടാൻ നീ ആരാണ്? എന്റെ പ്രതീക്ഷകളിൽ നിനക്ക് ഒരു വലിയ സ്ഥാനം ഉണ്ടായിരുന്നു  അത് വേണ്ട എന്ന് വയ്ക്കണോ എങ്കിൽ ശരി ഞാൻ അനുസരിക്കുന്നു . പക്ഷെ ഞാൻ ഇനിയും സ്വപനങ്ങൾ കാണും അതിരുവിടാതെ ആഗ്രഹിക്കും പ്രതീക്ഷകൾ തന്നെ ഇനിയും എന്റെ ജീവിതം മുന്നോട്ടു നയിക്കും ....

Friday, February 27, 2009

പ്രിയ തോഴര്‍....................

"എല്ലാം ഒരുങി ഇനി കൂട്ടുകാരായി ആരെ വേണം"
പോരുനതിനു മുമ്പ് ദൈവത്തിന്റെ ചോദ്യം

എന്നു വരെ കൂടയൂണ്ടാവും എന്നു എനിക്കു
പൊലും പറയാന്‍ കഴിയാത്ത സന്തോഷമോ

കൂടെ കൂടിയാല്‍ എത്ര കണ്ടു സ്നേഹിച്ചു
കൊല്ലും എന്നറിയാത്ത വലിയ ദുഃഖത്തെയോ

അതൊ എന്നും വിശ്വസിച്ചു കൂടെ നില്‍ക്കുന്ന
കൊച്ചു കൊച്ചു ദുഃഖങളെയോ

ഇന്നും അവരെന്റെ കൂടയൂണ്ട് വലിയ വലിയ
സന്തോഷങളില്‍ ഞാന്‍ അഹങ്കരിക്കുമ്പോള്‍

നേര്‍വഴികാണിച്ചു എന്റെ പ്രിയ തൊഴരായി
ആ കൊച്ചു കൊച്ചു ദുഃഖങള്‍

Wednesday, February 18, 2009

ഞാനും.............. പിന്നെ ഞാനും.

ചെറുപ്പത്തിലേ ഞാന്‍ ഒരു മകളുടെ അമ്മയായി
മകളാണെങ്കിലും മകനായി വളര്‍ത്തി
അവന്‍ പെട്ടന്നു വളര്‍ന്നു

കൌമാരത്തില്‍ അവന്‍ എന്റെ കൂടെ എത്തി
എന്റെ പ്രിയ സുഹൃത്തായി
എല്ലാം അറിയുന്ന ഉറ്റ തോഴനായി

പിന്നെ യൌവനത്തിന്റെ പടികള്‍
കയറുബൊഴും പലതവണ വഴുതിയപ്പോഴും
അവന്‍ എന്റെ കൂടെ ഉണ്ടായിരുന്നു

പിന്നെ എന്റെ കൈ പിടിക്കാന്‍
മറ്റാരൊക്കെയ്യോ വന്നു
അവന്‍ മെല്ലെ എന്റെ കൈകള്‍ വിട്ടു

പതറാതെ പടികള്‍ കയറിപ്പൊകുബോഴും
അവന്‍ എന്നെ നോക്കി , എന്നെ വിളിക്കാന്‍
ശ്രമിച്ചു ഞാന്‍ അപ്പോഴേക്കും
ചാപല്യങ്ങളില്‍ വീണു കഴിഞ്ഞിരുന്നു

ഇന്നെനിക്കു അവനെ കാണാം
അവന്‍ അങ്ങുയരത്തില്‍ ഞാന്‍ എന്റെ
കൈകള്‍ അവനു നേരെ നീട്ടി
പക്ഷെ ഉയരെ നിന്നും
കണ്ണുകള്‍ കൊണ്ടു അവന്‍ പറഞ്ഞു
"ഇല്ല നിനക്കതിനുള്ള യോഗ്യതയില്ല"

Friday, December 12, 2008

നശ്വരമീ പ്രണയം

കണ്ണുകള്‍ കണ്ട്മുട്ടുമ്പോള്‍ ഏഴഴകുള്ള
പൂമൊട്ടായിവിരിയുന്നു പ്രണയം
മനസ്സുകള്‍ ചേര്‍ന്നപ്പൊള്‍ വിടരനന
പൂവായി നിന്നു പ്രണയം
ഒടുവില്‍ നീചമാം കാലചക്രത്തില്‍
‍ഇതളറ്റു വീഴുന്നതും പ്രണയം

Friday, December 5, 2008

എന്തലാം സഹിച്ചു.......

വിടര്‍ന്നു വന്നപ്പൊല്‍ ആദ്യം വീണ
മഞ്ഞ് തുള്ളി കന്ടു നീ സന്തോഷിച്ചൊ
പിന്നീടു വീന്ടും വീന്ടും തുള്ളികള്‍വീണപ്പോള്‍
അതിന്റെ ഭാരം നീ എങ്ങനെ സഹിച്ചു

ദേഹത്തു വീണ മഞ്ഞുത്തുള്ളിയില്‍
സൂര്യന്‍ ഒളിഞ്ഞുനോക്കാന്‍ തുടങ്ങിയപ്പൊള്‍
‍നിന്നെ സ്നേഹിക്കുന്നു എന്നു കരുതിയോ
അതു മുതലെടുത്തു എരിതീ എറിഞ്ഞപ്പോള്‍
കരിയതെ എങ്ങനെ നീ പിടിച്ചു നിന്നു

നിന്നെ ഒന്നു തൊടാന്‍ പൊലും യൊഗ്യതയില്ലാത്ത
ഭാവത്തില്‍ നിനക്കു ചുറ്റും വട്ടമിട്ട് പറന്നു
ഒടുവില്‍ നിന്റെ മധുവെല്ലാം നുകര്‍ന്നു ഒരു
യത്ര പൊലുംപറയാതെ പറന്നുപോയ ആ
ചിത്രശലഭത്തെ നീ ഇനിയും പ്രതീക്ഷിക്കുന്നുന്ടൊ

നിന്നെ ഇക്കിളികൂട്ടി കളിപ്പിക്കാന്‍ വന്ന
ഇളം കാറ്റിനെ നീ മതിമറന്നു സ്നേഹിച്ചപ്പോള്‍ ‍കൊടും
കാറ്റായി നിന്റെ ഇതളുകളെ ഒരോ ദിശകളിലേക്കും
വലിച്ചെറിഞ്ഞു നിന്നെ നോക്കി അട്ടഹസിച്ചപ്പൊളെങ്കിലും
നിനക്കൊന്നു നൊന്തു ശപിക്കാമായിരുന്നു

നിന്നക്കു നോവുമൊ എന്നു ചിന്തിച്ചു
മാറി നിന്നു നോക്കി പിന്നീടു അരികില്‍
വന്നൊന്നുതലോടി കവിളില്‍ ഉമ്മ
വച്ചപ്പൊള്‍ നിന്റെ സുഗന്ധത്തില്‍ അലിഞ്ഞു
സ്വന്തമാക്കാന്‍ നിന്നെ ജീവനോടെ പറിച്ചെടുത്ത
ഇളം പയതലിനെപോലും പ്രാണന്‍ വെടിയുന്ന വേദനയില്‍
എന്തിനു നീ നൊക്കി പുന്ചിരി തൂകി

Wednesday, September 17, 2008

എങ്ങനെ ആശ്വസിച്ചു.............

പത്തു മാസം എന്നെ ചുമന്നപ്പോള്‍
അസ്വസ്ഥകള്‍ അസഹനീയമായപ്പോള്‍
എന്തു നിനച്ചാണു മനസ്സിനു
ധൈര്യ0 പകര്‍ന്നത്

ഭൂമിയിലെ വായു നേരിട്ട് ശ്വസിക്കാനുളള
അവസരം എനിക്കു കിട്ടാന്‍ പ്രാണന്‍
വെടിയുന്ന വേദന സഹിച്ചപ്പോഴും_
മനസ്സിനെ എന്തു പറഞു അടക്കി

ജീവിതത്തിന്റെ വഴിയില്‍ ഞാന്‍ പിച്ചവച്ചപ്പൊള്‍
സ്വയം മറന്നു ഒരു കൈ തന്നു സഹയിച്ചു
എന്നും എന്റെ കൂടെ വന്നപ്പോഴും_
ആ മനസ്സു നിറയെ എന്തായിരുന്നു....

മഴയില്‍ ഞാന്‍...

മഴയെ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല
മഴത്തുള്ളികളെ പക്ഷെ ഒരുപാടിഷ്ട്ടപെട്ടു
അതില്‍ സ്പര്‍ശിക്കാന്‍ മാത്രമേ
എനിക്കു യോഗ്യതയുള്ളൂ എന്നു കരുതി

പക്ഷെ എനിക്ക് ഒരു മഴ തന്നെ
സമ്മാനമായി കിട്ടി ഒരു വലിയ മഴ
ആ മഴയിലാണു ഞാന്‍ ഇപ്പോള്‍
എന്തു സുഖമാണെന്നൊ ആ മഴയില്‍
നനഞ്ഞു കുതിര്‍ന്നു........

Sunday, September 7, 2008

പ്രണയം

ഭൂമിയെ കൊഞ്ചിക്കാന്‍ കിളികളെ ഉണര്‍ത്തുന്ന
സൂര്യകിരണ്‍ങ്ങളെയൊ..........
ഭൂമിയെ പച്ചക്കുപ്പായമണിയിക്കുന്ന
മഴത്തുള്ളികളെയൊ......
അതൊ പാല്‍നിലാവു ചൊരിയ്യുന്ന
ചന്ദ്ര കിരണ്‍ങ്ങളെയൊ.....
ഭൂമി പ്രണയിക്കുക

പാവം മഴ..............

അസഹനീയമായ ചൂട്
ഒന്നു മഴ പെയ്തെങ്കില്‍
എലാവരും പ്രാര്‍ത്ഥിച്ചു


ദേ വന്നു! ഒരു മഴ...
തുള്ളികള്‍ ചേര്‍ത്തുവച്ചൊരു
പെരുമഴ...................


ഹൊ!എന്തൊരു മഴ
മനുഷ്യനെ കഷ്ടപെടുത്താന്‍
നാശത്തിനു നിര്‍ത്താറായില്ലേ
കുത്തുവാക്കുകള്‍ തുടങ്ങുകയായി
ശാപങ്ങള്‍ ഏറ്റുവാങ്ങി തിരുച്ചുപോയി

പിന്നെയും ഒന്നു വിളിച്ചാല്‍
എല്ലാം മറന്നു എല്ലവരൊടും
പൊറുത്ത് വീണ്ടും വരും
അടുത്ത വര്‍ഷം
പാവം എന്റെ മഴ