Wednesday, September 17, 2008

എങ്ങനെ ആശ്വസിച്ചു.............

പത്തു മാസം എന്നെ ചുമന്നപ്പോള്‍
അസ്വസ്ഥകള്‍ അസഹനീയമായപ്പോള്‍
എന്തു നിനച്ചാണു മനസ്സിനു
ധൈര്യ0 പകര്‍ന്നത്

ഭൂമിയിലെ വായു നേരിട്ട് ശ്വസിക്കാനുളള
അവസരം എനിക്കു കിട്ടാന്‍ പ്രാണന്‍
വെടിയുന്ന വേദന സഹിച്ചപ്പോഴും_
മനസ്സിനെ എന്തു പറഞു അടക്കി

ജീവിതത്തിന്റെ വഴിയില്‍ ഞാന്‍ പിച്ചവച്ചപ്പൊള്‍
സ്വയം മറന്നു ഒരു കൈ തന്നു സഹയിച്ചു
എന്നും എന്റെ കൂടെ വന്നപ്പോഴും_
ആ മനസ്സു നിറയെ എന്തായിരുന്നു....

2 comments:

സുല്‍ |Sul said...

“ഭൂമിയിലെ വായു നേരിട്ട് ശ്വസിക്കാനുളള
അവസരം എനിക്കു കിട്ടാന്‍ പ്രാണന്‍
വെടിയുന്ന വേദന സഹിച്ചപ്പോഴും_
മനസ്സിനെ എന്തു പറഞു അടക്കി“
നല്ല ചോദ്യം.. നല്ല വരികള്‍...
-സുല്‍

meharkrishna said...

Really nice...... !!!