Wednesday, September 17, 2008

എങ്ങനെ ആശ്വസിച്ചു.............

പത്തു മാസം എന്നെ ചുമന്നപ്പോള്‍
അസ്വസ്ഥകള്‍ അസഹനീയമായപ്പോള്‍
എന്തു നിനച്ചാണു മനസ്സിനു
ധൈര്യ0 പകര്‍ന്നത്

ഭൂമിയിലെ വായു നേരിട്ട് ശ്വസിക്കാനുളള
അവസരം എനിക്കു കിട്ടാന്‍ പ്രാണന്‍
വെടിയുന്ന വേദന സഹിച്ചപ്പോഴും_
മനസ്സിനെ എന്തു പറഞു അടക്കി

ജീവിതത്തിന്റെ വഴിയില്‍ ഞാന്‍ പിച്ചവച്ചപ്പൊള്‍
സ്വയം മറന്നു ഒരു കൈ തന്നു സഹയിച്ചു
എന്നും എന്റെ കൂടെ വന്നപ്പോഴും_
ആ മനസ്സു നിറയെ എന്തായിരുന്നു....

മഴയില്‍ ഞാന്‍...

മഴയെ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല
മഴത്തുള്ളികളെ പക്ഷെ ഒരുപാടിഷ്ട്ടപെട്ടു
അതില്‍ സ്പര്‍ശിക്കാന്‍ മാത്രമേ
എനിക്കു യോഗ്യതയുള്ളൂ എന്നു കരുതി

പക്ഷെ എനിക്ക് ഒരു മഴ തന്നെ
സമ്മാനമായി കിട്ടി ഒരു വലിയ മഴ
ആ മഴയിലാണു ഞാന്‍ ഇപ്പോള്‍
എന്തു സുഖമാണെന്നൊ ആ മഴയില്‍
നനഞ്ഞു കുതിര്‍ന്നു........

Sunday, September 7, 2008

പ്രണയം

ഭൂമിയെ കൊഞ്ചിക്കാന്‍ കിളികളെ ഉണര്‍ത്തുന്ന
സൂര്യകിരണ്‍ങ്ങളെയൊ..........
ഭൂമിയെ പച്ചക്കുപ്പായമണിയിക്കുന്ന
മഴത്തുള്ളികളെയൊ......
അതൊ പാല്‍നിലാവു ചൊരിയ്യുന്ന
ചന്ദ്ര കിരണ്‍ങ്ങളെയൊ.....
ഭൂമി പ്രണയിക്കുക

പാവം മഴ..............

അസഹനീയമായ ചൂട്
ഒന്നു മഴ പെയ്തെങ്കില്‍
എലാവരും പ്രാര്‍ത്ഥിച്ചു


ദേ വന്നു! ഒരു മഴ...
തുള്ളികള്‍ ചേര്‍ത്തുവച്ചൊരു
പെരുമഴ...................


ഹൊ!എന്തൊരു മഴ
മനുഷ്യനെ കഷ്ടപെടുത്താന്‍
നാശത്തിനു നിര്‍ത്താറായില്ലേ
കുത്തുവാക്കുകള്‍ തുടങ്ങുകയായി
ശാപങ്ങള്‍ ഏറ്റുവാങ്ങി തിരുച്ചുപോയി

പിന്നെയും ഒന്നു വിളിച്ചാല്‍
എല്ലാം മറന്നു എല്ലവരൊടും
പൊറുത്ത് വീണ്ടും വരും
അടുത്ത വര്‍ഷം
പാവം എന്റെ മഴ